
അടൂർ: ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് അടൂർ പൊലീസ് സബ് ഡിവിഷന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. അഡ്വ.സി.വി ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അടൂർ ഡിവൈ.എസ്.പി വി.എസ്.പ്രദീപ് കുമാർ അദ്ധ്യക്ഷനായി. അടൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച റാലി അടൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം സമാപിച്ചു. വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, എൻ.സി സി കേഡറ്റുകൾ, എസ്.പി.സി കേഡറ്റുകൾ, കോളേജ് വിദ്യാർത്ഥികൾ,അദ്ധ്യാപകർ, അടൂർ, പന്തളം, കൊടുമൺ, ഏനാത്ത് പൊലീസ് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ റാലിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |