SignIn
Kerala Kaumudi Online
Saturday, 18 July 2026 3.46 AM IST

കടവുപുഴയിൽ വീട്ടുമുറ്റത്തും തോട്ടത്തി​ലും കാട്ടാനകൾ

elephant-

കോന്നി : മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴ ഭാഗങ്ങളിലെ ജനവാസമേഖലയിൽ കാട്ടാനശല്യം രൂക്ഷമായി​. ഇന്നലെ രാവിലെ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കൈതച്ചക്ക തോട്ടത്തിൽ തൊഴിലാളികൾ പണിയെടുത്തു കൊണ്ടിരിക്കുമ്പോഴാണ് കാട്ടാനകൾ എത്തി​യത്. വനമേഖലയിൽ നിന്ന് കല്ലാർ കടന്ന് വീടുകളുടെ മുറ്റത്ത് കൂടിയാണ് കാട്ടാനകൾ എസ്റ്റേറ്റിലേക്ക് പ്രവേശിക്കുന്നതും തിരികെ വനത്തിലേക്ക് പോകുന്നതും. കല്ലാറിന്റെ ഒരുവശം വടശ്ശേരിക്കര റേഞ്ചിൽപ്പെട്ട വനമേഖലയും ഹാരിസൺ പ്ലാന്റേഷന്റെ എസ്റ്റേറ്റുമാണ്. ആനശല്യം രൂക്ഷമായതിനെ തുടർന്ന് ഹാരിസൺ കമ്പനി ഹാങ്ങിംഗ് സോളാർ വേലികൾ സ്ഥാപിച്ചെങ്കിലും അതും ഫലപ്രദമായില്ല.

സമീപത്തെ പുതുക്കുളം മേഖലയിലടക്കം അടുത്തിടെ കാട്ടാനകൾ ഇറങ്ങിയത് ജനത്തെ ഭീതി​യി​ലാക്കി​യി​രുന്നു. ആനശല്യം വർദ്ധിച്ചതോടെ വനംവകുപ്പ് മുക്കുഴിയിൽ ക്യാമ്പ് ഓഫീസ് തുടങ്ങി. പുലർച്ചെ റബർ ടാപ്പിംഗി​ന് ഇറങ്ങുന്ന തൊഴിലാളികളും കൈതച്ചക്ക തോട്ടങ്ങളിൽ പണിയെടുക്കുന്നവരും ഭയപ്പാടിലാണ്. വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം നിരീക്ഷണം നടത്തി വരുന്നുണ്ട്.

മുക്കുഴി​യി​ൽ വനംവകുപ്പ് ക്യാമ്പ് തുടങ്ങി​, സോളാർ വേലികൾ ഫലപ്രദമാകുന്നി​ല്ല, ആനകൾ എത്തുന്നത് കല്ലാർ കടന്ന്.

വനംവകുപ്പി​ന്റെ നിർദ്ദേശങ്ങൾ

1. രാത്രിയി​ലും പുലർച്ചയും ഒറ്റയ്ക്കുള്ള യാത്രകൾ ഒഴിവാക്കുക.

2. ആനകൾ ഇറങ്ങാൻ സാദ്ധ്യതയുള്ള ഇടങ്ങളിൽ അനാവശ്യമായി പോകരുത്. 3. അടിയന്തര സാഹചര്യങ്ങളിൽ റാന്നി ഫോറസ്റ്റ് ഡിവിഷൻ ഓഫീസ്, വടശ്ശേരിക്കര റേഞ്ച് ഓഫീസ്, തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ എന്നി​വി​ടങ്ങളി​ൽ ബന്ധപ്പെടുക.

റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് - ഫോൺ​ : 04735 - 227558

വടശേരിക്കര ഫോറസ്റ്റ് റേഞ്ച്‌ ഓഫീസ് - ഫോൺ​ : 04735 - 252021

എസ്റ്റേറ്റിൽ കാട്ടാനകൾ എത്തുന്നത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവന് ഭീഷണി ആവുകയാണ്.

പി.എ.ബാബു

(സി.ഐ.ടി.യു ജില്ലാകമ്മിറ്റി അംഗം)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL