
തട്ടയിൽ : തട്ടയിൽ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപകരുടെ സ്‌നേഹ സംഗമം മുൻ പ്രിൻസിപ്പൽ സി.ആർ.നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പൽ എസ്.രമണിയമ്മ അദ്ധ്യക്ഷതവഹിച്ചു. എൻ.എസ്.എസ് പ്രതിനിധി സഭാംഗം എ.കെ.വിജയൻ മുഖ്യപ്രഭാഷണം നടത്തി. എൺപതിൽ കൂടുതൽ പ്രായമുള്ള അദ്ധ്യാപകരെ ആദരിച്ചു. സ്‌കൂൾ വികസനസമിതി അംഗം സുരേഷ് ബാബു, മുതിർന്ന അദ്ധ്യാപകൻ രാഘവൻ നായർ, എസ്.ശ്രീദേവി, പി.ടി.എ മുൻ പ്രസിഡന്റ് ബി.പ്രസാദ് കുമാർ, റിട്ട.പ്രിൻസിപ്പൽമാരായ കെ.എൻ.ശാന്തമ്മ, കെ.ജെ.മോഹൻ, എൻ.ഉഷാകുമാരി, വിമലാ ഹരിലാൽ, പി.പത്മജാദേവി,വിരമിച്ച പ്രധാന അദ്ധ്യാപകരായ പി.എൻ.വിജയമ്മ, ആർ.രാധാമണിയമ്മ, ഗിരിജ ജി.നായർ, എം.എ.സുധ, എം.എസ്.ലീല, അദ്ധ്യാപകരായ പി.ആർ.ഗിരീഷ്, ഹേമചന്ദ്രൻ പിള്ള, തങ്കമണിഅമ്മ, ലേഖ ആർ.പിള്ള, ടി.എൻ.ഉമാദേവി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |