
നാറാണംമൂഴി : വി.എസ്.അച്യുതാനന്ദന്റെ പ്രഥമ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സി.പി.എം നാറാണംമൂഴി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന സേന രൂപീകരിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ.പ്രസാദ്, അറക്കമൺ പൗരസമിതി സെക്രട്ടറി ഉമ്മൻ എബ്രഹാമിനും കുടമുരുട്ടി പൗരസമിതി പ്രസിഡന്റ് ഷാനവാസ് സുലൈമാനും മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു.
സി.പി.എം ഏരിയ സെക്രട്ടറി സുഭാഷ് കുമാർ, ലോക്കൽ സെക്രട്ടറി മിഥുൻ മോഹൻ, ഏരിയാകമ്മിറ്റി അംഗം എസ്.ആർ.സന്തോഷ് കുമാർ, സി.ജി.വിജയകുമാർ, വി.എൻ.ത്യാഗരാജൻ, രജനി വിനോദ്, അജു.സി.വി, അമൽ വിക്രം, ജോൺലി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |