SignIn
Kerala Kaumudi Online
Monday, 10 August 2026 3.37 AM IST

മിന്നൽ പ്രളയം മണൽ വാരിയാൽ മാത്രം ഒഴിവാക്കാനാവില്ല

fath

പത്തനംതിട്ട: പമ്പാനദിയിലെ പ്രളയം ഒഴിവാക്കാൻ മണൽശേഖരം വാരി മാറ്റുക മാത്രമല്ല പോംവഴിയെന്ന് പമ്പാ പരിരക്ഷണ സമിതി മുൻ സെക്രട്ടറിയും പരിസ്ഥിതി സാമൂഹിക പ്രവർത്തകനുമായ ഫാ.ബെൻസി മാത്യു കിഴക്കേതിൽ പറഞ്ഞു. സ്വാഭാവിക മണൽ ശേഖരം നദിയിലെ ജലംസംഭരിക്കുന്ന പ്രധാന ഘടകമാണ്. നല്ല മണൽശേഖരം വെള്ളത്തെ സംഭരിച്ച് പ്രദേശത്തെ കിണറുകളും തോടുകളും കുളങ്ങളും വറ്റാതെ നിലനിറുത്തും. നദിയിൽ അടിഞ്ഞുകൂടിയ ചെളിയും എക്കലും പോളയും വാരി മാറ്റി കാലാകാലങ്ങളിൽ ക്രമീകൃതമായി മണൽവാരൽ നടത്തുന്നത് അഭികാമ്യമാണ്.

പ്രളയജലം ഉയരാൻ പ്രധാനകാരണം നിലങ്ങളും പാടങ്ങളും അനധികൃതമായും വ്യാപകമായും നികത്തിയതാണ്. 2018 ലെ മഹാപ്രളയത്തിൽ റാന്നിയിലും ചെങ്ങന്നൂരും ജലനിരപ്പ് ഉയർന്നപ്പോൾ പൂവത്തൂർ പ്രദേശത്ത് വെള്ളം വലിയതോതിൽ ഉയർന്നിരുന്നില്ല. അതിന് കാരണം അവിടെ
കൃഷിയിടങ്ങൾ, പാടങ്ങൾ, വയലുകൾ നികത്തിയിരുന്നില്ല എന്നതാണ്.
തരിശായി കിടന്ന പാടങ്ങളിൽ വെള്ളം പരന്നു നിറഞ്ഞതായി അന്ന് നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഡാമുകളിലെ ചെളിയും എക്കലും മണലും
വാരി മാറ്റി ജലസംഭരണശേഷി കൂട്ടാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് ഫാ.ബെൻസി മാത്യു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL