SignIn
Kerala Kaumudi Online
Friday, 11 September 2026 2.49 AM IST

അഭിമുഖം നടത്തും

data-entry

റാന്നി : ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള വടശ്ശേരിക്കര മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ നിയമനത്തിന് അഭിമുഖം നടത്തുന്നു. അപേക്ഷകർക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം (മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് അഭികാമ്യം). പ്രായപരിധി 25 - 45 (2026 ജനുവരി ഒന്നിന്). പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി, ആധാർ കാർഡ് എന്നിവയുടെ അസൽ സഹിതം വടശ്ശേരിക്കര മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ ഓഫീസിൽ 14ന് രാവിലെ 11ന് അഭിമുഖത്തിൽ പങ്കെടുക്കണം. വിവരങ്ങൾക്ക്: 9447859959.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL