
പത്തനംതിട്ട : കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ നടത്തിപ്പിനായി മാനേജ്‌മെന്റ് ടീം തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിപണന രംഗത്ത് പ്രാവീണ്യവും പ്രവൃത്തിപരിചയവുമുള്ള ടീമുകൾക്കും കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി മറ്റ് ജില്ലകളിൽ വിജയകരമായി നടപ്പാക്കുന്ന മാനേജമെന്റ് ടീമുകൾക്കും അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു, പ്രീഡിഗ്രി. മാർക്കറ്റിംഗ്, സെയിൽസ്, വിതരണ പ്രവർത്തനങ്ങൾ, ഹോംഷോപ്പ് നടത്തിപ്പ് തുടങ്ങിയ മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. സ്ഥാപനം, ടീമിന്റെ വിശദാംശങ്ങൾ, ടീം അംഗങ്ങളുടെ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖ സഹിതം അപേക്ഷ സമർപ്പിക്കണം. മറ്റ് ജില്ലകളിൽ ഹോംഷോപ്പ് പദ്ധതി നടപ്പാക്കിയിട്ടുള്ള ടീമുകൾ അനുഭവസാക്ഷ്യവും പ്രവർത്തന വിശദാംശങ്ങളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ജില്ല മിഷൻ ഓഫീസ്, കുടുംബശ്രീ ജില്ല മിഷൻ, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തിൽ 17വരെ സമർപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |