
പത്തനംതിട്ട: വനിത ശിശു വികസനം, ആരോഗ്യ കുടുംബക്ഷേമ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ബാല്യസ്പന്ദനം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ.ജിനു.ജി .തോമസ് പദ്ധതി വിശദീകരണം നടത്തി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി.കെ ശശി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ മുരളി വേങ്ങഴ, കോയിപ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജയ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിജു.പി.കുരുവിള, കെ.വി.രശ്മിമോൾ, ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫീസർ നീതാ ദാസ്, ആരോഗ്യ വകുപ്പ് ജില്ല ആർ.സി.എച്ച് ഓഫീസർ ഡോ.കെ.കെ.ശ്യാംകുമാർ, മെഡിക്കൽ ഓഫീസർമാരായ രജനി കൃഷ്ണൻ നായർ, ഡോ.ജിജോ മാത്യു, ഡെപ്യൂട്ടി എജ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ആർ.ദീപ, ആർ.ബി.എസ്.കെ കോർഡിനേറ്റർ ജിഷ സാരു തോമസ്, കോയിപ്രം ബ്ലോക്ക് സി.ഡി.പി.ഒ എം.നിള എന്നിവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |