SignIn
Kerala Kaumudi Online
Sunday, 04 October 2026 3.55 AM IST

മണക്കാല ഗാന്ധി സ്മാരക നിധി കേന്ദ്രം, ചിതലരിക്കുന്ന സ്വയംപര്യാപ്തത

manakala
മണക്കാല ഗാന്ധി സ്മാരക നിധി കേന്ദ്രം

മണക്കാല : ഗാന്ധിയൻ ആശയങ്ങളായ സ്വയംപര്യാപ്തതയുടെയും തൊഴിൽമഹത്വത്തിന്റെയും സന്ദേശം പകർന്നിരുന്ന മണക്കാലയിലെ ഗാന്ധി സ്മാരക നിധി കേന്ദ്രം വിസ്മൃതിയിലേക്ക്. ജനശക്തി നഗറിന് സമീപം കനാൽ ഭാഗത്തുള്ള ഗാന്ധി സ്മാരക നിധി കേന്ദ്രത്തിന്റെ കെട്ടിടം സംരക്ഷണവും പരിപാലനവും ഇല്ലാതെ ഇഴജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമാകുകയാണ്. ഒരുകാലത്ത് നിരവധി പേർക്ക് തൊഴിൽ നൽകുകയും ഖാദി ഉൽപ്പന്നങ്ങൾ നിർമിക്കുകയും ചെയ്തിരുന്ന കേന്ദ്രത്തിന്റെ പ്രവർത്തനം ഇപ്പോൾ പൂർണമായി നിലച്ചു. ഓടിട്ട കെട്ടിടത്തിന്റെ ഒരുഭാഗം മുഴുവൻ കാടുമൂടിയതിനാൽ പകൽ സമയത്തുപോലും ഇഴജന്തുക്കളുടെ ശല്യമുണ്ട്.

നെയ്തുപകരണങ്ങളെല്ലാം ചിതലെരിച്ച നിലയിലാണ്. കെട്ടിടത്തിന്റെ ഓടുകൾ ഭൂരിഭാഗവും നശിച്ചു. ഇവിടെയുണ്ടായിരുന്ന അമൂല്യമായ പുസ്തക ശേഖരവും ചിതലരിച്ചു നശിച്ചു.കെട്ടിടത്തിനുള്ളിൽ തെരുവ് നായ ചത്തു കിടന്നതിന്റെ അസ്ഥി കൂടം കാണാം. അത്രമാത്രം അവഗണനയിലാണ് ഈ കെട്ടിടം. തിരഞ്ഞെടുപ്പ് സമയത്തും കാലങ്ങളിൽ കെട്ടിടം നവീകരിക്കും എന്ന് പ്രചാരണം ഉണ്ടായിരുന്നെങ്കിലും ഒന്നും പ്രവർത്തികമായില്ല.

നൂലിൽ നിന്ന് തുണിയിലേക്കുള്ള നൂൽപ്പ്, നെയ്ത്ത്, തലയിണ, മെത്ത നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളാണ് മുൻപ് നടന്നിരുന്നത്. ഖാദി കമ്മിഷന്റെ തൃശൂരിലെ സ്ലെവർ പ്ലാന്റിൽ നിന്ന് എത്തിക്കുന്ന അസംസ്കൃത കോട്ടണിൽ നിന്നാണ് ഇവിടെ നൂൽ ഉൽപ്പാദിപ്പിച്ചിരുന്നത്.തുടർന്ന് പശ മുക്കിയ ബോബിനിൽ ചുറ്റി പാവാക്കിയ ശേഷം തറിയിൽ നെയ്തെടുക്കുയായിരുന്നു. കാവിമുണ്ടും കൂടിയ ഇനം മസ്ലിൻ തുണിയും ഇവിടെ ഉൽപ്പാദിപ്പിച്ചിരുന്നു.

വീണ്ടെടുക്കണം

തദേശസ്ഥാപനങ്ങളുടെ സഹായവും ആവശ്യമായ പിന്തുണയും ലഭിച്ചാൽ കൂടുതൽ സ്ത്രീകൾക്ക് തൊഴിൽ നൽകാൻ കഴിയുന്ന സ്ഥാപനമാക്കി ഗാന്ധി സ്മാരക കേന്ദ്രത്തെ മാറ്റാൻ കഴിയും. നൂറുകണക്കിന് തൊഴിലാളികൾക്ക് ഒരേസമയം തൊഴിൽ നൽകാനും പുതുതായി എത്തുന്നവർക്ക് പരിശീലനം നൽകാനും ആവശ്യമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കാനാകും.

1. കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു

2. ഇഴജന്തുക്കളുടെ ശല്യം രൂക്ഷം

3. പരിസരങ്ങളിൽ കാട് വളർന്നു

അടിയന്തരമായി അധികൃതർ ഇടപെടണം. രാഷ്ട്രപിതാവിന്റെ പേരിലാണെങ്കിലും കേന്ദ്രത്തിന് അർഹമായ പരിഗണന ലഭിക്കുന്നില്ല.

പ്രദേശവാസികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL