
മൈലപ്രാ : മെഡിസെപ്പ് അപാകത പരിഹരിക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസയേഷൻ മൈലപ്രാ മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.എസ്.രാജൻ അദ്ധ്യക്ഷതവഹിച്ചു. മൈലപ്രാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിത്സൺ തുണ്ടിയത്ത് ഉദ്ഘാടനംചെയ്തു. സെക്രട്ടറി എം.എം.ജോസഫ് മേക്കൊഴൂർ റിപ്പോർട്ടും ട്രഷറർ പീറ്റർ ടി.ജെ കണക്കും അവതരിപ്പിച്ചു. നവാഗതരെ നിയോജകമണ്ഡലം പ്രസിഡന്റ് എ.അസീസുകുട്ടി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിൽകുമാർ, ഗ്രാമപഞ്ചായത്തംഗം ബിജു ശാമുവേൽ, ലിബു മാത്യു, പി.ജെ.ഗീവർഗീസ്, എസ്.സണ്ണി കുട്ടി, ഏലിസബേത്ത് അബു, ജെസി വർഗീസ്, എം.എം.തോമസ്, സി.വി.വർഗീസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |