
അടൂർ : ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയും മോദി സർക്കാറിനെതിരെയും സമരം ചെയ്യുന്ന രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പൊതുയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ബിനു ചക്കാലയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ എം.ആർ.ജയപ്രസാദ് അദ്ധ്യക്ഷതവഹിച്ചു. നേതാക്കളായ മണ്ണടി മോഹനൻ, വിജയലക്ഷ്മി ഉണ്ണിത്താൻ, ജോയി കൊച്ചു തുണ്ടിൽ, ലീലാമ്മ പീറ്റർ, സൂസൻ ശശികുമാർ, വത്സമ്മാരാജു, ആർ.എസ്.അനിൽകുമാർ, വർഗ്ഗീസ് കെ.ജോർജ്
എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |