തിരുവല്ല : കനത്തമഴയെ തുടർന്ന് വീടിന്റെ തറയിലും ഭിത്തിയിലും വിള്ളൽ വീണു. വീട്ടുവളപ്പിലെ കിണർ അഞ്ചടിയോളം ഇടിഞ്ഞു താഴ്ന്നു. കുറ്റൂർ പഞ്ചായത്തിൽ 13 -ാം വാർഡിൽ തലയാർ വടക്കേക്കുറ്റ് വീട്ടിൽ വി.കെ സനൽകുമാറിന്റെ വീട്ടിലാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. സനൽ കുമാറും ചേട്ടൻ ഹരികുമാറും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇരുവരും വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയെങ്കിലും മറ്റൊന്നും കാണാനായില്ല. രാവിലെ ഉണർന്നപ്പോഴാണ് വീടിന്റെ അകത്തെ തറയും ഭിത്തിയും ഉൾപ്പെടെ പൊട്ടി നീളത്തിൽ വിള്ളലുണ്ടായത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് 20 അടിയിലേറെ താഴ്ച്ചയുള്ള കിണർ ഇടിഞ്ഞു താഴ്ന്ന നിലയിൽ കണ്ടത്. ആൾമറ ഉണ്ടായിരുന്ന കിണറ്റിൽ ഘടിപ്പിച്ചിരുന്ന മോട്ടോർ ഉൾപ്പെടെ ഭൂമിയിലേക്ക് താണുപോയ സ്ഥിതിയായിരുന്നു. പഞ്ചായത്തിലും റവന്യു അധികൃതർക്കും വീട്ടുകാർ പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |