SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.14 AM IST

പ്രമാടം സമ്പൂർണ്ണ കുടിവെള്ള പദ്ധതി അനിശ്ചിതത്വത്തിൽ ദാഹിച്ച് വലഞ്ഞ് നാട്ടുകാർ

watter
കുടിവെള്ള വിതരണം

പ്രമാടം : ഗ്രാമപഞ്ചായത്തിലെ സമ്പൂർണ്ണ കുടിവെള്ള പദ്ധതി അനിശ്ചിതത്വത്തിൽ. മൂന്ന് വർഷം മുമ്പ് ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ 102.8 കോടി രൂപയുടെ സമഗ്ര പദ്ധതിക്ക് അനുമതി നൽകിയെങ്കിലും ജല അതോറിറ്റിയുടെയും പഞ്ചായത്തിന്റെയും അനാസ്ഥയെ തുടർന്ന് ഇത് അനന്തമായി നീളുകയാണ്. 2023ൽ അന്നത്തെ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് പൂങ്കാവ് ജംഗ്ഷനിൽ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തിയത്. തുടക്കത്തിൽ ഗ്രാമീണ റോഡുകൾ വെട്ടിപ്പൊളിച്ച് കുറച്ച് പൈപ്പ് ലൈനുകൾ സ്ഥാപിച്ചതൊഴിച്ചാൽ തുടർ നടപടികളെല്ലാം ഒന്നുമായില്ല. 20വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന പഞ്ചായത്തിൽ 50000ൽ പരം ജനസംഖ്യയുണ്ട്. നിലവിലുള്ള അച്ചൻകോവിലാ​റ്റിലെ മറൂർ കുടിവെള്ള പദ്ധതിയുടെ പ്രയോജനം ആവശ്യാനുസരണം ലഭിക്കുന്നില്ല. കാലപ്പഴക്കം കാരണം മോട്ടോറുകളും ജലവിതരണ പൈപ്പുകളും തകരാറിലുമാണ്. നിലവിൽ മറൂർ കുളപ്പാറ മലയിലാണ് പ്രമാടം കുടിവെളള പദ്ധതിയുടെ പ്രധാന ടാങ്കുള്ളത്. ഇതിന് ബലക്ഷയം നേരിടുന്നുണ്ട്. സംഭരണ ശേഷിയും കുറവാണ്.

പദ്ധതി ഇങ്ങനെ

പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ കുളപ്പാറ, നെടുംപാറ, പടപ്പുപാറ, കൊച്ചുമല എന്നിവിടങ്ങളിൽ പുതിയ വാട്ടർ ടാങ്കുകൾ നിർമ്മിക്കും. എല്ലാ വാർഡുകളിലും പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കും. പമ്പിംഗ് കാര്യക്ഷമമാക്കാൻ അച്ചൻകോവിലാ​റ്റിലെ വ്യാഴി കടവിൽ തടയണയും പുതിയ കിണറും നിർമ്മിക്കും. മറൂരിന് പുറമെ വ്യാഴി കടവിൽ നിന്നും പമ്പിംഗ് തുടങ്ങുന്നതോടെ ടാങ്കുകളിലേക്ക് ആവശ്യാനുസരണം വേഗത്തിൽ വെള്ളം എത്തിക്കുന്നതിനും മുടക്കം കൂടാതെ ജല ലഭ്യത ഉറപ്പാക്കാൻ കഴിയുകയും ചെയ്യുന്നതായിരുന്നു പദ്ധതി.

പദ്ധതി നീളാൻ കാരണം

വ്യാഴിക്കടവിൽ തടയണയും കിണറും നിർമ്മിച്ച് പ്രമാടം ഗ്രാമപഞ്ചായത്തിൽ വിപുലമായ കുടിവെള്ള പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ജല അതോറിറ്റിയും പഞ്ചായത്തും ചേർന്ന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടും തുടർനടപടികളും തടയണ നിർമ്മാണവും അനന്തമായി നീണ്ടുപോകുന്നത് പദ്ധതിയെ പ്രതികൂലമായി ബാധിച്ചു

....................................

* 9669 കുടുംബങ്ങൾക്ക് പ്രയോജനം

* 102.8 കോടി രൂപയുടെ പദ്ധതി

* നിർമ്മാണം ഉദ്ഘാടനം നടന്നത് 2023 മേയ് 21ന്

.............................................

ഫണ്ട് അനുവദിച്ച് കിട്ടുന്നതിനുള്ള കാലതമാസമാണ് പദ്ധതി വൈകാൻ കാരണം

(വാട്ടർ അതോറിറ്റി അധികൃതർ)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL