പത്തനംതിട്ട : ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒന്നാം എൻ സി എ മുസ്ലിം വിജ്ഞാപനം (കാറ്റഗറി.നം. 433/2025) തസ്തികയുടെ 2026 ജൂൺ 25 ൽ പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി പാലക്കാട് മലമ്പുഴ വാളയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്ത് നവംബർ മൂന്നിന് കായിക ക്ഷമതാ പരീക്ഷ നടത്തും. ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികളുടെയും ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാണ്. അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖയുടെ അസൽ, നിശ്ചിത മാതൃകയിലുളള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം അഡ്മിഷൻ ടിക്കറ്റിൽ പറയുന്ന സ്ഥലത്തും തീയതിയിലും സമയത്തും ഹാജരാകണമെന്ന് ജില്ല പി. എസ്. സി ഓഫീസർ അറിയിച്ചു. ഫോൺ : 0468 - 2222665.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |