SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.41 PM IST

വഴിയോരക്കച്ചവട മേള ഇന്ന് സമാപിക്കും

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ' സ്വാതന്ത്ര്യം തന്നെ അമൃതം ' ആഘോഷ പരിപാടികളുടെ ഭാഗമായി നഗരസഭ കനകക്കുന്നിൽ സംഘടിപ്പിച്ച വഴിയോരക്കച്ചവട മേള ഇന്ന് സമാപിക്കും. വൈകിട്ട് 4ന് മന്ത്രി എം.വി. ഗോവിന്ദൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

വഴിയോര കച്ചവടക്കാർക്കൊപ്പം കുടുംബശ്രീ പ്രവർത്തകരും ഭാഗമായ മേളയിൽ 120 സ്റ്റാളുകളും 20 ഫുഡ് കോർട്ടുകളുമുണ്ടായിരുന്നു. വഴിയോര കച്ചവടക്കാരുടെയും കുടുംബാംഗങ്ങളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും കലാപരിപാടികളും പ്രശസ്‌ത കലാകാരന്മാർ പങ്കെടുത്ത കലാസന്ധ്യയും അരങ്ങേറി.

വഴിയോരക്കച്ചവട കേന്ദ്രങ്ങളുടെ

ഉദ്ഘാടനം ഇന്ന്

ആധുനിക രീതിയിൽ നിർമ്മിച്ച വഴിയോരക്കച്ചവട കേന്ദ്രങ്ങളുടെ ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ ഇന്ന് നിർവഹിക്കും.

2.78 കോടി രൂപ ചെലവാക്കിയാണ് വെൻഡിംഗ് സോണിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഇവിടെ 44 കച്ചവടക്കാരെ പുനരധിവസിപ്പിക്കും. വെൻഡിംഗ് സോൺ, ചുറ്റും ലാൻഡ്സ്‌കേപ്പ്, കാൽനട യാത്രക്കാർക്കായി 7.5 മീറ്റർ വീതിയുള്ള ഫുട്പാത്ത്, പ്രീ ഫാബ്രിക്കേറ്റഡ് ഷോപ്പുകൾ, ഇരിപ്പിടം, കുടിവെള്ള കിയോസ്‌ക്ക്, മാലിന്യം വേർതിരിക്കുന്നതിനുള്ള ബിൻ, കോമൺ വാഷ് ഏരിയ, പാർക്കിംഗ് ഏരിയ, ഇ - ഓട്ടോ പാർക്കിംഗ് ഏരിയ, എൽ.ഇ.ഡി ഡിസ്‌പ്ളേ സംവിധാനം എന്നിവയുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL