SignIn
Kerala Kaumudi Online
Friday, 23 October 2026 9.27 PM IST

231 ഭൂരഹിത ഭവന രഹിതർക്ക് മൂന്ന് സെന്‍റ് ഭൂമി നല്‍കുന്നതിന്റെ ഉദ്ഘാടനം 23 ന്

1

തൃശൂർ: ലൈഫ് മിഷന്റെ ഭാഗമായി മാറ്റാംപുറത്തുള്ള തൃശൂർ കോർപ്പറേഷന്റെ സ്വന്തം ഭൂമിയിൽ നിന്നും 3 സെന്റ് ഭൂമിയുടെ കൈവശാവകാശം 231 ഭൂരഹിത ഭവന രഹിതർക്ക് നൽകുന്നതിന്റെ ഉദ്ഘാടനം 23 ന് നടക്കും. 12ന് മുഖ്യമന്ത്രി പിണറായി വിജയൻ മാറ്റാംപുറത്ത് നടക്കുന്ന ചടങ്ങിൽ
ഉദ്ഘാടനം നിർവഹിക്കുമെന്ന് കോർപ്പറേഷൻ മേയർ എം.കെ.വർഗീസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
റവന്യൂമന്ത്രി അഡ്വ.കെ.രാജൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, പി.ബാലചന്ദ്രൻ എം.എൽ.എ എന്നിവർ പങ്കെടുക്കും. ലൈഫ് മിഷന്റെ ഒന്നാം ഘട്ടത്തിൽ ഭൂമി കൈവശമുള്ള അപേക്ഷകർക്ക് വീട് നിർമ്മിക്കാനാവശ്യമായ ധനസഹായം നൽകുന്നതിന് കഴിഞ്ഞെങ്കിലും ഭൂരഹിതർക്ക് അർഹിക്കുന്ന ഭൂമി നൽകാനായില്ല. ഇത് പരിഹരിക്കുന്നതിന് 2017ൽ സംസ്ഥാന സർക്കാരും കോർപ്പറേഷൻ കൗൺസിലും കൂടി ഭൂരഹിത ഭവനരഹിതരായവർക്കാണ് ഭൂമി നൽകുന്നത്. പി.എം.എ.വൈ അർബൻ ലൈഫ് ഭവന പദ്ധതിയിലൂടെ 10 ഡി.പി.ആറുകളിലായി 2,403 ഗുണഭോക്താക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ 1,860 ഗുണഭോക്താക്കൾ ഭവന നിർമ്മാണം പൂർത്തീകരിച്ചു. ബാക്കിയുള്ള 5,43 ഗുണഭോക്താക്കൾ ഭവന നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 2017ൽ പ്രസിദ്ധീകരിച്ച ഭൂരഹിത ഭവനരഹിത പട്ടികയിലെ 600 ഗുണഭോക്താക്കളിൽ പട്ടികജാതി ഒഴികെയുള്ള 231 ഗുണഭോക്താക്കൾക്ക് കോർപ്പറേഷൻ പുനരധിവാസത്തിനായി വാങ്ങിയ മാറ്റാംപുറത്തുള്ള 16.50 ഏക്കർ സ്ഥലത്ത് 3 സെന്റ് വീതമാണ് കൈവശാവകാശം അനുവദിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, RAJESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL