
കൊടുങ്ങല്ലൂർ: അഴീക്കോട് മുനമ്പം ഫെറിയിൽ നിറുത്തിവെച്ച ബോട്ട് സർവീസ് ഇന്ന് പുനരാരംഭിക്കും. രാവിലെ അഞ്ചരയ്ക്ക് അഴീക്കോട് ജെട്ടിയിൽ നിന്നാണ് ബോട്ട് സർവീസ് ആരംഭിക്കുക. അഴീക്കോട് മുനമ്പം പാലം പണിയുടെ ഭാഗമായി ബോട്ട് സർവീസ് നിറുത്തിയിരുന്നു. പിന്നീട്ട് മുനമ്പത്ത് പുതിയ ബോട്ട് ജെട്ടി നിർമ്മിച്ച ശേഷം ബോട്ട് സർവീസ് ആരംഭിച്ചെങ്കിലും മുനമ്പത്ത് താത്കാലികമായി നിർമ്മിച്ച ബോട്ട് ജെട്ടിയിൽ വേലിയിറക്ക സമയങ്ങളിൽ ബോട്ട് അടുപ്പിക്കാൻ കഴിയാതെയായതോടെ സർവീസ് നിറുത്തിവയ്ക്കുകയായിരുന്നു. ജെട്ടിയുടെ അടിഭാഗത്ത് നിന്നും മാലിന്യം കലർന്ന ചെളി നീക്കം ചെയ്തും കടവിൽ തടസമായുണ്ടായിരുന്ന മണ്ണ് നീക്കം ചെയ്തുമാണ് സർവീസ് സുഗമമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |