
തൃശൂർ: ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പന്തം കൊളുത്തി പ്രകടനം ഡി.സി.സി വൈസ് പ്രസിഡന്റ് ഐ.പി.പോൾ ഉദ്ഘാടനം ചെയ്തു. സമരരംഗത്തുള്ള ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അവരോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചും ആശാവർക്കർമാർക്ക് നീതി നൽകൂ എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം. മണ്ഡലം പ്രസിഡന്റ് ജോർജ് ചാണ്ടി അദ്ധ്യക്ഷനായി. ഡോ. നിജി ജസ്റ്റിൻ, ടി.ആർ. സന്തോഷ്, ഹാപ്പി മത്തായി, ഷാജു കുറ്റിക്കാട്ട്, കെ.എ. ടോണി, മോഹൻ ഇമ്മട്ടി, ജിജോ ചാക്കപ്പൻ, എ.ജി. രവീന്ദ്രൻ, ബിന്ദു കുമാരൻ, ഹാമി മത്തായി, ജോഷി തട്ടിൽ, ഷാജി വടക്കൻ, മേഴ്‌സി അജി, ലീല വർഗീസ്, തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |