SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 AM IST

മഴക്കെടുതിയിൽ ധനസഹായം

rain

  • ഇതുവരെ നൽകിയ നഷ്ടപരിഹാരം 13 കോടി
  • സഹായം അനുവദിച്ച് 60 ശതമാനം പേർക്ക്

തൃശൂർ: കഴിഞ്ഞ വർഷം ജൂലായ് മാസം പെയ്ത കനത്തമഴയിൽ ദുരിതം അനുഭവിച്ചവർക്ക് ആശ്വാസമായി ധനസഹായമെത്തി.
വീടുകളിൽ വെള്ളം കയറി മാറി താമസിച്ചവർക്കും വീടുകൾ ഭാഗികമായും പൂർണമായും തകർന്നവർക്കുമാണ് സർക്കാർ സഹായം. അപേക്ഷ സമർപ്പിച്ച അറുപത് ശതമാനത്തോളം പേർക്ക് സഹായം അനുദിച്ചിട്ടുണ്ട്. മുൻഗണനാക്രമം അനുസരിച്ചാണ് വിതരണം. ആദ്യഘട്ടത്തിൽ വീട്ടിൽ താമസിക്കാൻ സാധിക്കാതെ ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധുവീട്ടിലേക്കും താമസം മാറ്റിയവർക്ക് 5000 രൂപ നൽകിയിരുന്നു. ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറ്റം. ഏഴ് താലൂക്കിലായി 12,057 കുടുംബങ്ങൾക്കാണ് തുക നൽകിയത്. കൃഷിനാശം സംഭവിച്ചവർക്കും മൃഗസംരക്ഷണമേഖലയിൽ നഷ്ടം സംഭവിച്ചവർക്കുമുള്ള ധനസഹായവും നൽകുന്നുണ്ട്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് ധനസഹായം നൽകുന്നത് തൃശൂർ ജില്ലയിലാണെന്ന് അധികൃതർ പറഞ്ഞു.


തകർന്നത് 1, 859 വീടുകൾ

മൂന്നു ദിവസത്തെ മഴയിൽ പൂർണമായും ഭാഗികമായും തകർന്നത് 1,859 വീടുകളാണ്. 167 വീടുകളാണ് പൂർണമായി തകർന്നത്. 1692 വീടുകൾ ഭാഗികമായും തകർന്നു. ഇവർക്കുള്ള ധനസഹായമാണ് വിതരണം ചെയ്യുന്നത്. 15 ശതമാനം മുതൽ നൂറ് ശതമാനം വരെ അഞ്ച് സ്ലാബുകളാക്കി തിരിച്ചാണ് സഹായ വിതരണം. 15 ശതമാനം നഷ്ടം സംഭവിച്ചവർ 12,500 രൂപ മുതൽ നൂറ് ശതമാനം നഷ്ടം സംഭവിച്ചവർക്ക് പരമാവധി നാല് ലക്ഷം രൂപ വരെയാണ് നൽകുന്നത്.


5,000 രൂപ വീതം ധനസഹായം ലഭിച്ചവരുടെ എണ്ണം


തൃശൂർ - 5475
തലപ്പിള്ളി- 946
കുന്നംകുളം - 741
ചാവക്കാട് - 940
മുകുന്ദപുരം- 2900
കൊടുങ്ങല്ലൂർ - 145
ചാലക്കുടി -622

ആകെ 11,791

ആകെ നൽകിയ തുക 5.89 കോടി


വീട് തകർന്നവർക്ക് പണം അഞ്ച് സ്‌ളാബിൽ

ധനസഹായം 12,500 മുതൽ പരമാവധി 4 ലക്ഷം വരെ
പൂർണമായി തകർന്ന വീടുകൾ 167
ഭാഗികമായി തകർന്നത് 1,692

സഹായം ലഭിച്ചരുടെ എണ്ണം - 1491

വിതരണം ചെയ്ത തുക - 7.21 കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL