SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

ചൂടിൽ വെന്തുരുകിജനം കുടിവെള്ളം കിട്ടാക്കനി

വടക്കാഞ്ചേരി: വേനൽചൂടിൽ വടക്കാഞ്ചേരിയിലേയും പരിസര പ്രദേശങ്ങളിലേയും ജലസ്രോതസ്സുകൾ വറ്റിയതോടെ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിൽ. ഇന്നലെ ജില്ലയിൽ പലഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചെങ്കിലും വടക്കാഞ്ചേരിയിൽ ചാറ്റൽമഴമാത്രമാണ് ലഭിച്ചത്. ഇതോടെ വടക്കാഞ്ചേരി നഗരസഭയിലെ 41 ഡിവിഷനുകളിലും മുള്ളൂർക്കര, പാഞ്ഞാൾ, ചേലക്കര പഞ്ചായത്തുകളിലും ജലക്ഷാമം അതീവ ഗുരുതരമാകും. വടക്കാഞ്ചേരി നഗരസഭയിലെ പൊതുടാപ്പിലൂടെയുള്ള കുടിവെള്ള വിതരണത്തിന് പ്രധാനമായും ആശ്രയിക്കുന്നത് ഭാരതപ്പുഴയിലെ പൈങ്കുളം തോണിക്കടവ് പമ്പ് ഹൗസിനെയാണ്. എന്നാൽ പുഴ വറ്റി മണൽക്കാടായതോടെ പമ്പിംഗ് പൂർണ്ണമായും നിലച്ചു. ഇതാണ് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും പ്രതിസന്ധി രൂക്ഷമാക്കിയത്.
നഗരസഭാ ഭരണസമിതിയുടെ നേതൃത്വത്തിൽ ടാങ്കർ ലോറികൾ ഉപയോഗിച്ച് കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ട്.
രാവിലെ 8 മണി മുതൽ രാത്രി 1 മണി വരെ എട്ട് ടാങ്കർ ലോറികളിലാണ് വെള്ളമെത്തിക്കുന്നത്.


ഇടപെടലുമായി ജില്ലാ ഭരണകൂടം


ഇടപെടലുമായി ജില്ലാ ഭരണകൂടം.


തൃശൂർ, പാലക്കാട് കളക്ടർമാരും ഡാം എക്‌സിക്യൂട്ടീവ് എൻജിനീയർമാരും നടത്തിയ ചർച്ചയെത്തുടർന്ന് മലമ്പുഴ ഡാം ഭാരതപ്പുഴയിലേക്ക് തുറന്നുവിട്ടു. ഇന്നലെ മുതലാണ് വെള്ളം തുറന്നുവിട്ടത്. വരും ദിവസങ്ങളിൽ പൈങ്കുളം പമ്പ് ഹൗസിൽ നീരൊഴുക്ക് വർദ്ധിക്കുന്നതോടെ പമ്പിംഗ് പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അടിയന്തര ജലവിതരണത്തിനായി 25 ലക്ഷം രൂപ നീക്കിവെച്ചു.

മുൻ വർഷത്തെ അപേക്ഷിച്ച് ജലക്ഷാമം രൂക്ഷമാണ്.പൊതുസ്ഥലങ്ങളിൽ തണ്ണീർപന്തലുകൾ ഒരുക്കിയിട്ടുണ്ട്.25 ലക്ഷം രൂപയാണ് അടിയന്തര ജലവിതരണത്തിനായി നീക്കി വച്ചിട്ടുള്ളത്.

മിനി അരവിന്ദൻ (നഗരസഭ ചെയർപേഴ്‌സൺ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL