SignIn
Kerala Kaumudi Online
Friday, 24 July 2026 11.35 PM IST

കസ്റ്റഡിയിൽ  നിന്ന്  വധശ്രമ  കേസിലെ  പ്രതി ഓടി രക്ഷപ്പെട്ട സംഭവം; നാല് പൊലീസുകാർക്ക് സസ്‌പെൻഷൻ

police
പ്രതീകാത്മക ചിത്രം

തൃശൂർ: പൊലീസ് കസ്റ്റഡിയിൽ നിന്ന് വധശ്രമ കേസിലെ പ്രതി ഓടി രക്ഷപ്പെട്ട സംഭവത്തിൽ നാല് പൊലീസുകാർക്ക് സസ്‌പെൻഷൻ. വടക്കേക്കാട് സ്റ്റേഷനിലെ സിപിഒമാരായ ബൈജു, സിനീഷ്, പ്രവീൺ, അഖിൽ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുന്നയൂർക്കുളം ചെമ്മണ്ണൂർ സ്വദേശി മുഹമ്മദ് ഷിഫാൻ (30) കെെവിലങ്ങുമായി ഓടി രക്ഷപ്പെട്ടത്. ഇയാളെ മെഡിക്കൽ പരിശോധനക്കായി ചൊവ്വാഴ്ച പകൽ മൂന്ന് മണിയോടെ വടക്കേക്കാട് ഹെൽത്ത് സെന്ററിലേക്ക് എത്തിച്ചിരുന്നു.

ഇരുകൈകളിലും ബന്ധിപ്പിച്ച വിലങ്ങ് ഒരു കൈയിലേക്ക് മാറ്റിയ സമയത്തായിരുന്നു പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം.

രണ്ടാഴ്ച മുൻപ് പുന്നയൂർക്കുളം ബാറിന് മുന്നിലുണ്ടായ അടിപിടിയിൽ വടക്കേക്കാട് മുരിയന്തടം സ്വദേശി വിഷ്‌ണു യാദവിന് (24) ചെവിയിലും തലയിലും വെട്ടി പരിക്കേല്പിച്ച കേസിലെ പ്രതിയാണ് മുഹമ്മദ് ഷിഫാൻ. കാപ്പകേസ് ഉൾപ്പടെ നിരവധി അടിപിടികേസുകളിലും ഇയാൾ പ്രതിയാണ്. നാലുദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. പ്രതിക്കായി തെരച്ചിൽ തുടരുകയാണ്.

English Summary

Four police personnel from Vadakkekad Police Station in Thrissur have been suspended after an accused in an attempted murder case escaped from police custody. The suspended officers are CPOs Baiju, Sineesh, Praveen, and Akhil.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE CUSTODY ESCAPE, THRISSUR POLICE, ATTEMPTED MURDER ACCUSED, POLICE SUSPENSION, VADAKKEKAD POLICE STATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA