SignIn
Kerala Kaumudi Online
Thursday, 28 May 2026 4.37 AM IST

ഇൻജൻഷൻ ഉത്തരവ് പുറപ്പെടുവിച്ചു

cout

തൃശൂർ: പേറ്റന്റ് സംരക്ഷിതമായ ബ്ലോവർ ഉപയോഗിച്ചുള്ള മൃതദേഹ സംസ്‌കരണ സങ്കേതിക വിദ്യ അനധികൃതമായി ഉപയോഗിച്ചതിനെതിരെ ജില്ലാ കോടതി ഇൻജൻഷൻ ഉത്തരവ് പുറപ്പെടുവിച്ചതായി പരാതിക്കാരൻ. തൃശൂർ പാമ്പാടിയിലെ ഐവർമഠം കൃഷ്ണപ്രസാദ് കണ്ടുപിടിച്ച ഒരു മണിക്കൂറിനുള്ളിൽ മൃതദേഹം സംസ്‌കരിക്കുന്ന സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തയാൾക്കെതിരെയാണ് ഉത്തരവ്. ചെന്നൈ പേറ്റന്റ് ഓഫീസിൽ നിന്നും പേറ്റന്റ് ലഭിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയുടെ ശ്മശാനം പ്രവർത്തിപ്പിച്ചുവെന്നാണ് പരാതി. പരാതിക്കാരനായി അഡ്വ. ഫെബിൻ ജയിംസാണ് ഹാജരായത്. വാർത്താസമ്മേളനത്തിൽ കൃഷ്ണപ്രസാദും അഡ്വ. സജൻ ജൂലിയനും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL