താനൂർ : താനാളൂർ ഗ്രാമ പഞ്ചായത്ത് മീനടത്തൂർ വാർഡ് 13ൽ കക്കാട്ടേരി ഉമ്മറിൻ്റെ വാഴത്തോട്ടത്തിൽ ആഫിക്കൻ ഒച്ചുകളെ കണ്ടെത്തിയതായി താനാളൂർ കൃഷി ഭവൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇവയുടെ അപകടസാദ്ധ്യത ഒഴിവാക്കാൻ ഗ്ലൗസ് ഉപയോഗിച്ച് ഇവയെ ഉപ്പ് വെളളത്തിലിട്ട് ശാസ്ത്രീയമായി നശിപ്പിക്കണം.ഇത്തരം ഒച്ചുകളെ കൃഷിയിടങ്ങളിൽ കണ്ടെത്തിയാൽ കൃഷി ഭവനിൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് താനാളൂർ കൃഷി ഓഫീസർ ഡോ. പി. ശിൽപ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |