തൃശൂർ: ലോഡ്‌ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു. തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. ഈ മാസം 27ന് ഉച്ചകഴിഞ്ഞ് രണ്ടരയ്‌ക്കാണ് ജ്യോതി തൃശൂർ നഗരത്തിലെ ലോഡ്‌ജിൽ മുറിയെടുത്തത്.
ഇന്ന് ഉച്ചയായിട്ടും മുറി തുറക്കാതായതോടെ ലോഡ്‌ജ് ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസും ഫയർഫോഴ്‌സും എത്തി മുറിയുടെ വാതിൽ തകർത്ത് നോക്കിയപ്പോഴാണ് ഇരുവരും മരിച്ച് കിടക്കുന്നത് കണ്ടത്. പ്രസവത്തെത്തുടർന്നാകാം യുവതിയും കുഞ്ഞും മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മുറിയെടുത്തപ്പോൾ ജ്യോതിക്കൊപ്പം പാവറട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവർ കൂടെയുണ്ടായിരുന്നു. ഇയാളെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ മുൻപരിചയമുണ്ടെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. മുറിയെടുക്കാൻ സഹായിച്ചുവെന്നും ഇന്ന് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നും ഇയാൾ പറഞ്ഞു. കഴിഞ്ഞ ദിവസം വയറുവേദനയാണെന്ന് പറഞ്ഞപ്പോൾ മരുന്ന് വാങ്ങി നൽകിയെന്നും തനിക്ക് മറ്റൊന്നും അറിയില്ലെന്നും ഓട്ടോ ഡ്രൈവർ പൊലീസിനോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |