
നാഗർകോവിൽ: കരിങ്കലിൽ ബൈക്കിൽ എത്തി കവർച്ച നടത്തുന്ന പ്രതികളെ പൊലീസ് പിടികൂടി. മധുര സ്വദേശികളായ മുനിസ്വാമി(34) പപ്പുസ്വാമി (32) എന്നിവരണ് പിടിയിലായത്. കരിങ്കലിൽ നിരന്തരം ബൈക്കിലെത്തി കവർച്ച നടത്തുന്നതായി ജില്ലാ പൊലീസ് മേധാവി സ്റ്റാലിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എസ്. ഐ നേശ മണികണ്ഠന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ച് 200 ന് മുകളിലുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.കേരള പൊലീസിന്റെ സഹായത്തോടെ പ്രതികളെ കൊല്ലത്തു നിന്നാണ് പിടികൂടിയത്. പ്രതികളുടെ കൈവശം നിന്ന് 5.5 പവൻ പിടിച്ചെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |