SignIn
Kerala Kaumudi Online
Sunday, 12 July 2026 2.16 AM IST

14ന് താലൂക്ക് ഓഫീസിന് മുന്നിൽ സത്യാഗ്രഹം

photo

വടക്കാഞ്ചേരി: സംസ്ഥാന ബഡ്ജറ്റിൽ വടക്കാഞ്ചേരി നഗരസഭയ്ക്ക് ലഭക്കേണ്ട ഫണ്ടിൽ നിന്ന് 6 കോടിയിലധികം രൂപ വെട്ടിക്കുറച്ചതായി നഗരസഭാ കൗൺസിൽ. നടപടിക്കെതിരെ നഗരസഭാ ഭരണസമിതിയുടെ നേതൃത്വത്തിൽ 14ന് രാവിലെ 10 മുതൽ താലൂക്ക് ഓഫീസിന് മുന്നിൽ സത്യാഗ്രഹം നടത്തും. പ്ലാൻ ജനറലും എസ്.സി. വിഹിതവും കുറച്ചത് നഗരസഭയുടെ വികസന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് കൗൺസിൽ കുറ്റപ്പെടുത്തി. മുൻകൂട്ടി പദ്ധതി തയ്യാറാക്കി സമർപ്പിച്ചതും ഡി.പി.സി. അംഗീകാരം ലഭിച്ചതുമായ 75 ശതമാനം പദ്ധതികളും ഇതോടെ നടപ്പിലാക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഭിന്നശേഷി സ്‌കോളർഷിപ്പ്, അങ്കണവാടി പോഷകാഹാരം, എസ്.എസ്.എ. വിഹിതം, പി.എം.എ.വൈ. ഭവന നിർമാണം, വീട് റിപ്പയറിംഗ് എന്നിവയെയും ബാധിക്കുമെന്നും യോഗം വ്യക്തമാക്കി.
അതേസമയം, സർക്കാർ സ്‌കൂളുകളിൽ ശുചിമുറി നിർമ്മിക്കുന്നതിനുള്ള ഡി.പി.ആറും അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് റപ്പോർട്ടും കൗൺസിൽ അംഗീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL