SignIn
Kerala Kaumudi Online
Sunday, 07 June 2026 6.01 AM IST

ഇടതുപക്ഷത്തെ തിരുത്തൽ ശക്തിയായി ആർ.ജെ.ഡി.മാറും

photo

തൃശൂർ : ഇടതുപക്ഷ മൂല്യങ്ങൾ ഉയർത്തി പിടിച്ച് ഒരു തിരുത്തൽ ശക്തിയായി ആർ.ജെ.ഡി മാറുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മൊറേലി. കോൺഗ്രസ് എസ് ജില്ലാ വൈസ് പ്രസിഡന്റ് എം.പി.റഫീക്ക് തങ്ങൾക്കും സഹപ്രവർത്തകർക്കും പാർട്ടി പതാക കൈമാറിക്കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് ജെയ്‌സൺ മാണി മെമ്പർഷിപ്പ് വിതരണം നടത്തി. യൂത്ത് കോൺഗ്രസ് (എസ്) ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത്ത് വടുതല , സൗമ്യ ബിനോയ്, കെ. എച്ച്. നൗഷ്ജ മുഹമ്മദ് റിയാസ്, റെനീസ എന്നിവർ അംഗത്വം സ്വീകരിച്ചു. ജോർജ് വി. ഐനിക്കൽ, മോഹനൻ അന്തിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL