SignIn
Kerala Kaumudi Online
Sunday, 07 June 2026 6.01 AM IST

കെ.രാധകൃഷ്ണനും എ.സി.മൊയ്തീനും രാജിവയ്ണം

photo

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ്, കോടതി വിധി ഇ.ഡി.യുടെ കുറ്റപത്രത്തിലുള്ള ആരോപണങ്ങൾക്ക് സാധൂകരണം നൽകുന്നതാണെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ പറഞ്ഞു.
കേസിലെ 67-ാം പ്രതിയായ എ.സി. മൊയ്തീൻ എം.എൽ.എയും 70-ാം പ്രതിയായ കെ. രാധാകൃഷ്ണൻ എം.പിയും തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവയ്ക്കണം. നിയമവ്യവസ്ഥയോട് സി.പി.എമ്മിന് ബഹുമാനമുണ്ടെങ്കിൽ കുറ്റക്കാരോട് രാജിവയ്ക്കാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ.ഹരി എന്നിവരും വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL