
ചാലക്കുടി: സ്ഥലം മാറിപോയ കാർമൽ സ്‌കൂളിൽ പ്രിൻസിപ്പാൾ ഫാ. ഡോ. ജോസ് താണിക്കലിന് സുഹൃദ് വേദി ആദരവ് നൽകി. പറമ്പിക്കുളംചാലക്കുടി കൊച്ചിൻ ട്രാംവേയുടെ ചരിത്രത്തെ കുറിച്ചു ഗവേഷണം നടത്തി പി.എച്ച്.ഡി ബിരുദം കരസ്ഥമാക്കുകയും വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യവും പരിഗണിച്ചായിരുന്നു ആദരവ്. സ്‌നേഹസംഗമം ഉദ്ഘാടനവും ഉപഹാര സമർപ്പണവും സനീഷ്‌കുമാർ ജോസഫ് എം.എൽ.എ നിർവഹിച്ചു. എൻ.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ ആലീസ് ഷിബു മുഖ്യാതിഥിയായി. ജിൽ ആന്റണി, ബിന്ദു ശശികുമാർ, ഫാ.ഫ്രാങ്കോ ചിറ്റിലപ്പിള്ളി, ഫാ.ബെന്നി പേങ്ങിപ്പറമ്പിൽ, ഫാ. ജോജോ അരിക്കാടൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |