പാവറട്ടി : വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയിൽ വേപ്പ് ഗ്രാമം പദ്ധതിക്ക് തുടക്കമായി. ലാക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ദേവസൂര്യ വനിതാവേദിയുടെ നേതൃത്വത്തിലാണ് പദ്ധതി സംഘടിപ്പിച്ചത്. പരിസ്ഥിതി പ്രവർത്തകനും അവാർഡ് ജേതാവുമായ എൻ.ജെ.ജെയിംസ് പരിപാടി ഉദ്ഘാടനം ചെയ്തു. ദേവസൂര്യ പ്രസിഡന്റ് റെജി വിളക്കാട്ടുപാടം അദ്ധ്യക്ഷനായിരുന്നു. പദ്ധതി പ്രകാരം ആവശ്യക്കാർക്ക് ലൈബ്രറിയിൽ നിന്നും സൗജന്യമായി വേപ്പ് തൈ ലഭിക്കുമെന്ന് വനിതാവേദി പ്രസിഡന്റ് സജിത വിജയൻ അറിയിച്ചു. ആദ്യഘട്ടത്തിൽ 100 തൈകളുടെ വിതരണമാണ് നടത്തുന്നത്. കെ.സി.അഭിലാഷ്, സ്മിജിത സുരേഷ്, സാന്ദ്ര ഗോകുൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |