തൃശൂർ: ഡൽഹി ജന്ദർ മന്ദറിൽ പ്രതിഷേധം സംഘടിപ്പിച്ച ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജയെയും സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി നിഷ സിദ്ദുവിനെയും ആക്രമിച്ച സംഭവത്തിൽ എ.ഐ.വൈ.എഫ് പ്രതിഷേധ സമരം. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ.ബി. സുമേഷ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, കേരള മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം സി.ആർ. റോസിലി, ടി.ആർ. അനിൽകുമാർ, ഐ.സതീഷ് കുമാർ, കെ.എൻ. രഘു, പി.വി. സന്തോഷ്, കെ.എസ്. അജയഘോഷ്, സി.പി. ജയമോഹനൻ, ഷാജു കുണ്ടോളി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |