പാവാട്ടി : വെങ്കിടങ്ങ് ഗ്രാമീണ വായനശാല 'അക്ഷരക്കൂട്ടം' പരിപാടിയുടെ ഭാഗമായി വായനാവാരാചരണത്തിന് മുന്നോടിയായി എൽ.പി, യു.പി വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കളറിംഗ്, കഥ പറച്ചിൽ, പദ്യാവതരണം തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. മൊബൈൽ ഫോണിൽ നിന്ന് വായനയിലേക്ക് എന്ന വിഷയത്തിൽ ക്ലാസും സംഘടിപ്പിച്ചു. കവി സുഗതൻ വെങ്കിടങ്ങ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.ആർ.ജോർജ് അദ്ധ്യക്ഷനായി. ഷീജ ദിലീപ്, വി.എസ്.ഷെജി, പി.ജെ.നോനലോയ്, ഇ.എ.ഡേവീസ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |