
മാള: വകുപ്പുതല അംഗീകാരം വൈകുന്നതിനെത്തുടർന്ന് ആലത്തൂർ സെന്റ് ആന്റണീസ് എൽ.പി. സ്‌കൂൾ പ്രതിസന്ധിയിൽ. വിദ്യാർത്ഥികൾ കൂട്ടത്തോടെ കൊഴിഞ്ഞുപോയതോടെ ഒന്നാം ക്ലാസ് പൂർണ്ണമായും ശൂന്യമായി. ആകെ വിദ്യാർത്ഥികളുടെ എണ്ണം ഏഴായി ചുരുങ്ങിയിരിക്കുകയാണ്.
ശേഷിക്കുന്ന ഏഴ് കുട്ടികൾക്കായി ചക്കാംപറമ്പിലെ ഡി.പി.എം. യു.പി. സ്‌കൂളിൽ മൂന്ന് ക്ലാസ് മുറികളിലേക്ക് താൽക്കാലിക മാറ്റം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാനേജർ അഡ്വ. ആന്റണി ഡേവിസ്, മാള എ.ഇ.ഒ.യ്ക്ക് മന്ത്രി ജനീഷ് കുമാർ മുഖേന പുനഃപരിശോധനാ അപേക്ഷ നൽകി. ചക്കാംപറമ്പിൽ ഫിറ്റ്‌നസ് ഉള്ള മൂന്ന് മുറികൾ ലഭ്യമാണെന്നും, ഇത് നിലവിലുള്ള കുട്ടികൾക്ക് മതിയെന്നുമാണ് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |