പാവറട്ടി : ആഗോള ക്രിയേറ്റീവ് രംഗത്തെ പ്രശസ്തമായ 2026ലെ കാൻ ലയൺസ് ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ക്രിയേറ്റിവിറ്റി പുരസ്‌കാരം വെങ്കിടങ്ങ് തൊയക്കാവ് സ്വദേശി ജിയോ ജോസഫിന്. പരസ്യ രംഗത്തെ ഓസ്‌കർ എന്നറിയപ്പെടുന്ന പുരസ്‌കാരമാണിത്. നിലവിൽ ഇറ്റലിയിലെ പബ്ലിസിസ് മിലാനിൽ അസോസിയേറ്റ് ക്രിയേറ്റീവ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ്. മുൻപ് ലിയോ ബർണെറ്റ് മുംബൈയിലും ക്രിയേറ്റീവ് ഡയറക്ടറായിരുന്നു. പഞ്ചാബ് കേസരി പത്രത്തിൽ നിന്നും വിരമിച്ച, തൊയക്കാവ് ഫാത്തിമ മാതാ കുരിശുപള്ളിക്ക് സമീപം താമസിക്കുന്ന തലക്കോട്ടൂർ ജോസഫ് ലോനപ്പകുട്ടിയുടെയും പരേതയായ ജെമ്മ ഡി. ആലപ്പാട്ടിന്റെയും മകനാണ്. ജിയോ ജോസഫ് ഇപ്പോൾ പാരീസിലാണ് താമസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |