SignIn
Kerala Kaumudi Online
Monday, 20 July 2026 10.20 PM IST

'തേക്കിൻകാട് മൈതാനം പൊതു ഇടമായി നിലനിറുത്തണം'

s

തൃശൂർ: മതേതര സാംസ്‌കാരിക പാരമ്പര്യത്തിന്റെ പ്രതീകമായ തേക്കിൻകാട് മൈതാനം പൊതു ഇടമായി നിലനിറുത്തണമെന്ന് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി യോഗം. ജനങ്ങൾക്ക് കൂടിച്ചേരാനുള്ള പൊതു ഇടങ്ങൾ കുറഞ്ഞുവരുന്ന കാലത്ത് ഇത്തരം തീരുമാനങ്ങൾ ഉണ്ടാകുന്നത് ദുഃഖകരമാണ്. ചരിത്രപ്രസിദ്ധ സമരങ്ങൾക്കും സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കും വേദിയായ ചരിത്രം മറന്നാണ് കോടതി തീരുമാനം. ഇക്കാര്യത്തിൽ പുനർവിചിന്തനം ഉണ്ടാകാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ഡോ.വത്സലൻ വാതുശ്ശേരി അദ്ധ്യക്ഷനായി. ഡോ. ഒ.കെ.മുരളീകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.കെ.വിനോദൻ, എം.എം.സചീന്ദ്രൻ, ശാരദാമോഹൻ, പി.ഉഷാകുമാരി, സി.വി.പൗലോസ്, സോമൻ താരമക്കുളം, റെജി പണിക്കർ, അനീഷ് ചീരാൽ, ജോർജ് വെട്ടിക്കുഴി, രാജു കൃഷ്ണൻ, ജയൻ നീലേശ്വരം, കെ.പി.ഗോപകുമാർ, മഹേഷ് മാണിക്യം തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL