
തൃശൂർ: രാഷ്ട്രീയത്തിലെയും വ്യക്തി ജീവിതത്തിലെയും നിർണായക മുഹൂർത്തങ്ങളെ കുറിച്ച് ടി.എൻ. പ്രതാപൻ തുറന്നെഴുതുന്ന 'ഈ നേരവും കടന്നുപോകും' പുസ്തകത്തിന്റെ പ്രകാശനം 12ന് രാവിലെ 9ന് പ്രതാപന്റെ തളിക്കുളത്തെ വസതിയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും. കളക്ടർ ശിഖ സുരേന്ദ്രൻ ഏറ്റുവാങ്ങും. മന്ത്രി എ.പി.അനിൽകുമാർ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ എം.എൽ.എമാരായ അഡ്വ.തോമസ് ഉണ്ണിയാടൻ, സനീഷ് കുമാർ ജോസഫ്, രാജൻ ജെ.പല്ലൻ, മേയർ ഡോ.നിജി ജസ്റ്റിൻ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ്,എം.പി.സുരേന്ദ്രൻ, എൻ.ശ്രീകുമാർ, സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പ്രൊഫ.പി.വി.കൃഷ്ണൻ നായർ,അജിതൻ മേനോത്ത്,ഡിജോ ജോസ് ആന്റണി,ഷാരിസ് മുഹമ്മദ് തുടങ്ങിയവർ സംബന്ധിക്കും.വാർത്താ സമ്മേളനത്തിൽ ടി.എൻ.പ്രതാപൻ, എം.പി.സുരേന്ദ്രൻ, എൻ.ശ്രീകുമാർ, ഡോ.എൻ.എസ്.അബ്ദുൾ ഹമീദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |