
തൃശൂർ: ഗാന്ധിജയന്തി അനുബന്ധ പരിപാടികളുടെ ഭാഗമായി ഒല്ലൂർ സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഡയാലിസിസ് വിതരണവും കെ.എസ്.ഇ.ബി എൻജിനീയേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.സി.സലിനെ ആദരിക്കൽ ചടങ്ങും രാജൻ.ജെ.പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബർബതി ചെയർമാൻ ജോസ് പറമ്പൻ അദ്ധ്യക്ഷത വഹിച്ചു കോഓപ്പറേറ്റീവ് ആശുപത്രി പ്രസിഡന്റ് ടി.കെ.പൊറിഞ്ചു, കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, പ്രൊവിൻഷ്യൽ സുപ്പീരിയർ ബ്രദർ ജോസ് ചുങ്കത്ത്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മെഫി ഡെൽസൺ, ഇൻകാസ് ഗ്ലോബൽ പ്രതിനിധി എൻ.പി.രാമചന്ദ്രൻ, ഒല്ലൂക്കര എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ഇ.കെ.സുധാകരൻ, ശോഭന പുഷ്പാംഗദൻ, റെനി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |