
2.2 കോടി രൂപയ്ക്ക് രൂപരേഖ തയ്യാറാക്കിയ പദ്ധതി ടെണ്ടറായപ്പോൾ 5.5 കോടി രൂപയിലെത്തി
17.24 കോടി ചെലവായിട്ടും പാതിവഴിയിൽ
പുതുക്കാട്: നിർമ്മാണം പൂർത്തിയാകാതെ ആറ്റപ്പിള്ളി പാലവും റഗുലേറ്ററും.1970മുതൽ നാട്ടുകാരുടെ നിരന്തര ആവശ്യപ്രകാരം വന്നതാണ് വരന്തരപ്പിള്ളി മറ്റത്തൂർ പഞ്ചായത്തുുകളെ ബന്ധിപ്പിച്ചുള്ള കുറുമാലി പുഴയിലെ ആറ്റപ്പിള്ളി പാലവും റഗുറുലേറ്ററും.വിദ്യാർത്ഥികളും രോഗികളും ഉൾപ്പടെ പുഴകടക്കാൻ കടത്തുവഞ്ചിയെയാണ് ആശ്രയിച്ചിരുന്നത്. പലപ്പോഴും വഞ്ചി മറിഞ്ഞുള്ള അപകടങ്ങളും പതിവായിരുന്നു.
നിരന്തര അഭ്യർത്ഥനയെ തുടർന്ന് ജലസേചന വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ബാലകൃഷ്ണൻ ആറ്റപ്പിള്ളി കടവ് സന്ദർശിച്ചതോടെയാണ് നാട്ടുകാരുടെ സ്വപ്നത്തിന് ചിറക് മുളച്ചത്. പോരാട്ടങ്ങൾ കൊണ്ടൊന്നും പ്രയോജനം ലഭിക്കാതായതോടെ ഹൈക്കോടതിയിൽ വന്ന പൊതുതാൽപര്യ ഹർജി പരിഗണിച്ച ഹൈക്കോടതി 1999ആഗസ്റ്റ് 16ന് സംസ്ഥാന സർക്കാരിനോട് ആറ്റപ്പിള്ളി പദ്ധതിയുടെ വിശദീകരണം ചോദിച്ച് നോട്ടീസയച്ചു.നമ്പാർഡ് പോലുള്ള ഏജൻസിയിൽ നിന്നും നാമ്പത്തിക സഹായം ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി എറ്റെടുത്ത് നിർമിക്കുമെന്ന് സർക്കാർ മറുപടി നൽകി. എഴ് വർഷത്തിനു ശേഷം 2006 ഫെബ്രുവരി 16ന് 5കോടി നബാർഡ് അനുവദിച്ചു. ആഗസ്റ്റ് 8ന് പദ്ധതിക്ക് ഭരണാനുമതിയായി. ഡിസംബർ 12ന് ടെഡർ നടപടികൾ ആരംഭിച്ചു.(തുടരും)
ചരിത്രം ഇങ്ങനെ
1982മാർച്ച് 18ന് ആറ്റപ്പിള്ളി കടവിൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് ഗവ.സ്‌പെഷ്യൽ സെക്രട്ടറി ഉത്തരവിറക്കിയതോടെയാണ് ആദ്യവിജയം കൈവന്നത്.ചിമ്മിനി ഡാം പ്രൊജക്ടിന്റെ അനുബന്ധമായി പ്രൊജക്ട് ആക്ഷൻപ്ലാനിൽ ഉൾപെടുത്തി 1994-95ൽ 80 ലക്ഷം രൂപ വകയിരുത്തി. വി.കെ.രാജൻ കൃഷി വകുപ്പ് മന്ത്രിയായിരിക്കെ 1996 സെപ്തംബർ 13ന് ഇറിഗേഷൻ വകുപ്പ് സെക്രട്ടറിയോട് ആറ്റപ്പിള്ളി പദ്ധതിക്ക് ഭരണാനുമതി നൽകണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടു.
പദ്ധതിയുടെ പ്രയോജനങ്ങൾ
വെള്ളം സംഭരിക്കുന്നതോടെ 1490 ഹെക്ടർ കൃഷിഭൂമിക്ക് ജലസേചനം
3ലക്ഷം ജനങ്ങൾക്ക് പ്രയോജനം
പുഴയിൽ വർഷം തോറും നിർമ്മിക്കുന്ന മൺചിറകളുടെ നിർമ്മാണം ഒഴിവാക്കാം, ഒരു കോടിയിലേറെ രൂപയുടെ ലാഭം ഓരോ വർഷവും.
വരന്തരപ്പിളളിയിലുള്ളവർക്ക് ദേശീയപാത കൊടകരയിലെത്താൻ എളുപ്പവഴി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |