
തൃശൂർ: കെ.എസ്.എഫ്.ഇയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന ഫീൽഡ് സ്റ്റാഫുകൾക്ക് സ്ഥിരം ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങൾക്കും പരിരക്ഷയ്ക്കും അർഹതയുണ്ടെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി. ശിവാനന്ദൻ. കെ.എസ്.എഫ്.ഇ ഫീൽഡ് സ്റ്റാഫ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതൽ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ. വി. മോഹൻദാസ് അദ്ധ്യക്ഷനായി. അനീഷ് സക്കറിയ റിപ്പോർട്ട് അവതരിപ്പിച്ചു. ജി. സന്തോഷ് കുമാർ, ടി. പ്രസാദ്, അമർനാഥ്, അരവിന്ദാക്ഷൻ, രാജീഷ്, ഷാജിൽ, കെ.ആർ. ബിജു, രാജേഷ്, വിനോദ്, രാധാകൃഷ്ണൻ, സുസമ്മ റോയ്, രാജു ഡാനിയൽ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |