
തൃശൂർ: കോസ്റ്റ്‌ഫോർഡിന്റെയും തൃശൂരിലെ എൻജിനിയർമാരുടെയും ആർക്കിടെക്ടുമാരുടെയും സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ ലോക പാർപ്പിട ദിനാചരണം സംഘടിപ്പിക്കും. 'ഏവർക്കും അനുയോജ്യമായ ഭവനം' എന്നതാണ് ഈ വർഷത്തെ പ്രമേയം. തിങ്കളാഴ്ച രാവിലെ 10ന് അയ്യന്തോൾ കോസ്റ്റ്‌ഫോർഡ് ഹാളിൽ നടക്കുന്ന ചടങ്ങ് കളക്ടർ ശിഖ സരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തൃശൂർ എൻജിനിയറിംഗ് കോളേജ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ പ്രൊഫ. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. ഡോ. എം.എൻ. സുധാകരൻ, എസ്. രതീഷ്, എ.എ. ജോസഫ്, ജാക്ക് ചാണ്ടി ഫ്രാൻസിസ്, എ.എം. സതീദേവി, ടി.ജി. അഭിജിത്, ഷീജ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |