SignIn
Kerala Kaumudi Online
Sunday, 04 October 2026 3.56 AM IST

മർദ്ദനത്തിൽ കർശനം നടപടി വേണം

photo

തൃശൂർ: രാജൻ പല്ലൻ എം.എൽ.എയ്‌ക്കെതിരെ കരിങ്കൊടി കാണിച്ച യുവമോർച്ച വനിതാ പ്രവർത്തകരെ വനിതാ പൊലീസിന്റെ സാന്നിദ്ധ്യമില്ലാതെ പുരുഷ പൊലീസുകാർ ശാരീരികമായി കൈയേറ്റം ചെയ്ത സംഭവം അപലപനീയമാണെന്ന് ബി.ജെ.പി എറണാകുളം മേഖലാ പ്രസിഡന്റ് എ. നാഗേഷ്. യുവമോർച്ച തൃശൂർ സിറ്റി ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജലി എടക്കാട്ടിൽ, സെക്രട്ടറി അമൃത മുരളി എന്നിവർ ഉൾപ്പെടെയുള്ളവർക്ക് നേരെയാണ് അതിക്രമമുണ്ടായത്. വനിതകളെ കസ്റ്റഡിയിലെടുക്കുമ്പോൾ വനിതാ ഉദ്യോഗസ്ഥർ ഉണ്ടാകണമെന്ന സുപ്രീം കോടതി നിർദ്ദേശങ്ങളുടെ ലംഘനമാണ് നടന്നത്. വകുപ്പുതല നടപടിയും ക്രിമിനൽ കേസുമെടുക്കണം. വീഴ്ച വരുത്തിയാൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL