
തൃശൂർ: സംസ്ഥാന സ്‌കൂൾ ഗെയിംസ് മത്സര നടത്തിപ്പിലെ അപാകതകളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഡി.ഡി. ഓഫീസ് ഉപരോധിച്ചു. ശനിയാഴ്ച രാവിലെയാണ് അയ്യന്തോൾ സിവിൽ സ്റ്റേഷനകത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് ഉപരോധിച്ചത്. ഡെപ്യൂട്ടി ഡയറക്ടർ സ്ഥലത്തില്ലാത്തതിനാൽ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് വഴങ്ങിയില്ല. തുടർന്നാണ് ഓഫീസിനുമുന്നിൽ കുത്തിയിരുന്നത്. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. വൈകിട്ട് ഡി.വൈ.എഫ്.ഐ റോഡ് ഉപരോധിച്ചു. ഇതോടെ ഗതാഗത ക്കുരുക്കും രൂക്ഷമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |