
ഇരിങ്ങാലക്കുട: ജില്ലാ പാരാ അത്‌ലറ്റിക് മീറ്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ നടന്നു. സ്‌പോർട്‌സ് അസോസിയേഷൻ ഫോർ ഡിഫറന്റ്‌ലി ഏബിൾഡ് തൃശൂർ, ദർശന സർവീസ് സൊസൈറ്റി, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ദർശന ക്ലബ്ബ്, തവനിഷ് സംഘടന, ക്രൈസ്റ്റ് കോളേജ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കായികമേള സംഘടിപ്പിച്ചത്. വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിന് കായികതാരങ്ങൾ മാറ്റുരച്ചു. അഡ്വ.തോമസ് ഉണ്ണിയാടൻ എം.എൽ.എ ദീപശിഖ തെളിച്ചു. ദേശീയ നീന്തൽ താരം സൈനുദ്ദീൻ ഏറ്റുവാങ്ങി. ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോയ് പീനിക്കാപറമ്പിൽ ഉദ്ഘാടനം ചെയ്തു. സിനിമ താരം ഷൈൻ ടോം ചാക്കോ സമ്മാനദാനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |