
തൃശൂർ: ലൂർദ്ദ് കത്തീഡ്രലിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ലോക സമാധാന പ്രാർത്ഥനാ ദിനം ആചരിച്ചു. തൃശൂർ അതിരൂപത ഫിനാൻസ് ഓഫിസർ റവ. ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് സമാധാന പ്രാർത്ഥനാ ദിനം ഉദ്ഘാടനം ചെയ്തു. കത്തീഡൽ വികാരി ഫാ. ജോസ് വല്ലൂരാൻ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ട്രസ്റ്റി ജോർജ് മഞ്ഞില, അസിസ്റ്റന്റ് വികാരി റവ. ഫാദർ ഗോഡവിൻ കിഴക്കൂടൻ, കത്തീഡൽ സഹ വികാരി ഫാ. ഷോജോമോൻ മഞ്ഞാടിക്കൽ, ഡിക്കൻ അജിൻ ജോസഫ്, ബ്രദർ എഡ്വിൻ കൈക്കാരൻമാർ വിശ്വാസ പരിശീലന പ്രിൻസിപ്പൽ ഡോ. ഇഗ്നേഷ്യസ് ആന്റണി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ആന്റണി തോട്ടാൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |