
തൃശൂർ: സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ.) ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി കുറഞ്ഞ വിലയിൽ ഇന്ത്യൻ നിർമ്മിത ജനറിക് മരുന്ന് ലഭ്യമാക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തെ ശാസ്ത്രവേദി തൃശൂർ ജില്ലാ കമ്മിറ്റി നേതൃയോഗം സ്വാഗതം ചെയ്തു. ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയുടെ അംഗീകാരത്തോടെ എത്തുന്ന മരുന്ന് കൂടുതൽ കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാൻ സഹായിക്കുമെന്ന് യോഗം വിലയിരുത്തി. വിലക്കുറവിനെ മാത്രം അടിസ്ഥാനമാക്കി ജനറിക് മരുന്നുകളെ സംശയത്തോടെ കാണുന്നത് ശാസ്ത്രീയ സമീപനമല്ലെന്നും യോഗം വ്യക്തമാക്കി. ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പി.എൽ. ജോമി അദ്ധ്യക്ഷനായി. സെക്രട്ടറി ഡോ. അരുൺ കരിപ്പാൽ, ഷാജു ഡേവിഡ്, ഡോ. ടി.ഡി. ശോഭ, പി.ജെ. ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |