
തൃശൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ബഹുജന വിദ്യാഭ്യാസ പ്രചാരണ പരിപാടിയായ 'ശാസ്ത്ര സാംസ്‌കാരികോത്സവത്തിന്റെ' കോലഴി മേഖലാ സംഘാടക സമിതി രൂപീകരിച്ചു. കോലഴി മേഖലയിലെ സംഘാടക സമിതി രൂപീകരണയോഗം അവണൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഹരിദാസ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖലാ വൈസ് പ്രസിഡന്റ് പി.വി. സൈമി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന നിർവാഹകസമിതി അംഗം എം. ഹരീഷ് കുമാർ വിഷയാവതരണം നടത്തി. അവണൂർ പഞ്ചായത്ത് അംഗം പി. താരാഭായ്, മേഖലാ സെക്രട്ടറി വി.കെ. മുകുന്ദൻ, ഐ.കെ. മണി, ടി. സത്യനാരായണൻ, ടി.എൻ. ദേവദാസ്, എം.കെ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. പൊതുപ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പെടുന്ന 50 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |