SignIn
Kerala Kaumudi Online
Monday, 26 October 2026 7.41 AM IST

വലിയ പള്ളി തിരുനാളിന് കൊടിയേറി

thiruna

തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ചരിത്രപ്രസിദ്ധമായ സഭാ ശുദ്ധീകരണ തിരുനാളിന്റെ കൊടിയേറ്റം മാർത്ത് മറിയം വലിയ പള്ളിയിൽ വികാരി ഫാ.ഡേവിസ് തലോക്കാരൻ നിർവഹിച്ചു. 30,31 നവംബർ 1,2 ദിവസങ്ങളിലാണ് തിരുനാൾ. 28,29, 30 ദിവസങ്ങളിൽ വൈകിട്ട് 6ന് ത്രിദിന സുവിശേഷ കൺവെൻഷൻ ഉണ്ടായിരിക്കും. ശനിയാഴ്ച വൈകിട്ട് 6ന് റംശാ പ്രാർത്ഥനയും ദേവാലയ പ്രവേശനവും ഉണ്ടായിരിക്കുന്നതാണ്. 7ന് പുഷ്പത്തിൻ നിന്നുള്ള തിരുനാൾ പ്രസംഗം അഭിവന്യ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത നിർവഹിക്കും. 8ന് പ്രദിക്ഷണം. ഞായറാഴ്ച രാവിലെ 7ന് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന നടക്കും. വൈകിട്ട് 6ന് പൊതുസമ്മേളനം മേയർ ഡോ.നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. രാജൻ.ജെ.പല്ലൻ എം.എൽ.എ, അഭി.ജെ.പൊൻമാണിശ്ശേരി, വികാരി ഫാ.ഡേവിസ് തലോക്കാരൻ, അസി.വികാരി ഫ്രെഡി ഡോൺ ഡേവിസ്, കൺവീനർ ചാൾസ് ചിറ്റിലപ്പിള്ളി, കൈക്കാരന്മാരായ രാജു ഇമ്മട്ടി, വിൽസൺ ഇമ്മട്ടി എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL