
തൃശൂർ: പി.കെ.ചാത്തൻ മാസ്റ്റർ കേരളത്തിന്റെ നവോത്ഥാന നായകനും പൊതുസ്വത്താണെന്നും ചാത്തൻ മാസ്റ്ററെ അനുസ്മരിക്കുന്നതിനും സ്മൃതി സഭ സംഘടിപ്പിക്കുന്നതിനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അനുമതി വേണ്ടെന്നും പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. കേരളത്തിലെ ആദ്യത്തെ പട്ടികജാതി വകുപ്പ് മന്ത്രിയും കെ.പി.എം.എസിന്റെ സ്ഥാപകനുമാണ്. ചാത്തൻ മാസ്റ്ററുടെ പേര് ഉച്ചരിക്കാൻ ബി.ജെ.പിക്കും പട്ടികജാതി മോർച്ചക്കും പാടില്ല എന്ന ബിനോയ് വിശ്വത്തിന്റെ നിലപാടിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ്.മാസ്റ്റർക്ക് കേരളത്തിലെവിടെയും സ്മാരകമോ പ്രതിമയോ സ്ഥാപിക്കാൻ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് എന്തുകൊണ്ട് സാധിച്ചില്ല. സി.പി.ഐ ജില്ലാ ഓഫീസുകളിൽ എന്ത് കൊണ്ട് ഇത്രയും കാലഘട്ടംചാത്തൻ മാസ്റ്ററുടെ ഫോട്ടോ വക്കാൻ സാധിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |