
ദേശമംഗലം: വെസ്റ്റ് പല്ലൂർ മുനവ്വിറുൽ ഇസ്ലാം മഹല്ലിൽ നിന്നും സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ സംസ്ഥാന-ജില്ലാ നേതൃനിരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്ക് ദേശമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരവ് നൽകി.വെസ്റ്റ് പല്ലൂർ ജുമാ മസ്ജിദിൽ വെച്ച് ജുമാ നമസ്കാരത്തിന് ശേഷം നടന്ന പരിപാടിയിൽ മഹല്ല് പ്രസിഡന്റ് ടി.എസ് മമ്മി ഹാജി അദ്ധ്യക്ഷനായി. മഹല്ല് ഖത്തീബ് ഉസ്താദ് ത്വയ്യിബ് ഫൈസി ആലൂർ ഉദ്ഘാടനം ചെയ്തു. ഹംസ അൻവരി മണ്ണാർക്കാട് അനുമോദന പ്രസംഗം നടത്തി. മഹല്ല് ജനറൽ സെക്രട്ടറി ഹാഫിസ് സി.എം മുഹമ്മദ് കാസിം, ട്രഷറർ എച്ച്.ഹംസ, സെക്രട്ടറി കെ.എം അബു താഹിർ യൂണിറ്റ് സെക്രട്ടറി എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. സമസ്ത മുഫദ്ധിശ് ബാദുഷ അൻവരി, മഹല്ല് കമ്മറ്റി വൈസ്പ്രസിഡന്റ് ശുക്കൂർ ബാക്കവി, സെക്രട്ടറിമാരായ അഷ്റഫ് പള്ളത്ത്, ഒ.വി ഹംസ, കമ്മറ്റി അംഗം വി.കെ മുഹമ്മദ് അദ്ധ്യാപകനായ റഷീദ് മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |