SignIn
Kerala Kaumudi Online
Monday, 26 October 2026 7.40 AM IST

ബാലചന്ദ്രൻ വടക്കേടത്ത്, നിർഭയ നിരൂപകൻ: മുഖ്യമന്ത്രി

r

തൃശൂർ: ഭാഷ, അവതരണം, ആശയങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായ ബോദ്ധ്യത്തോടെ നിരൂപണം നടത്തുന്ന നിർഭയ എഴുത്തുകാരനായിരുന്നു ബാലചന്ദ്രൻ വടക്കേടത്തെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. കാര്യകാരണസഹിതം വായനക്കാരനെ കൂടി വിമർശനം ബോദ്ധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി സ്മരിച്ചു. രണ്ടാമത് ബാലചന്ദ്രൻ വടക്കേടത്ത് പുരസ്‌കാരം സാഹിത്യ അക്കാഡമി പ്രസിഡന്റ് പ്രൊഫ.കൽപ്പറ്റ നാരായണനിൽ നിന്നും ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു. വടക്കേടത്തിന്റെ പേരിലുള്ള ഒരു അവാർഡ് തനിക്കാണെന്ന് പ്രഖ്യാപിച്ചപ്പോൾ സന്തോഷം തോന്നിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പത്രങ്ങളിൽ ലേഖനവും സമൂഹ മാദ്ധ്യമങ്ങളിൽ കുറിപ്പുകളുമെല്ലാം എഴുതുമെങ്കിലും പുസ്തകം എഴുതാനുള്ള ധൈര്യം കൈവന്നിട്ടില്ല. എഴുതാൻ തനിക്ക് ആഗ്രഹമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാലചന്ദ്രൻ വടക്കേടത്തിന്റെ രണ്ടാം ചരമവാർഷികത്തോട് അനുബന്ധിച്ച് സ്മാരക സമിതി സംഘടിപ്പിച്ച ചടങ്ങിൽ രാജൻ ജെ.പല്ലൻ എം.എൽ.എ അദ്ധ്യക്ഷനായി.
സാഹിത്യ അക്കാഡമി സെക്രട്ടറി എം.പി.സുരേന്ദ്രൻ അനുസ്മരണഭാഷണവും ഗീത ഗോപി എം.എൽ.എ പ്രശസ്തിപത്ര സമർപ്പണവും നിർവഹിച്ചു. മേയർ ഡോ.നിജി ജസ്റ്റിൻ പൊന്നാട അണിയിച്ച് ആദരിച്ചു. അവാർഡ് ജൂറി ചെയർമാൻ ഡോ.പി.വി.കൃഷ്ണൻ നായർ, കൺവീനർ എൻ.ശ്രീകുമാർ തുടങ്ങിവർ സംസാരിച്ചു. സ്മാരക സമിതി ജനറൽ കൺവീനർ കെ.ബി.അനിൽ കുമാർ സ്വാഗതവും ചെയർമാൻ അനിൽ പുളിക്കൽ ആമുഖവും ട്രഷറർ വി.ഡി.സന്ദീപ് നന്ദിയും പറഞ്ഞു. ബാലചന്ദ്രൻ വടക്കേടത്തിന്റെ പത്നി സതിയും മകൻ കൃഷ്ണചന്ദ്രനും ചടങ്ങിൽ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL